പ്രതിവർഷം സർക്കാർ വഴി തായ്‌ലൻഡിൽ ചികിത്സയ്ക്കെത്തുന്നത് ഏകദേശം 5,000 കുവൈത്തികൾ

  • 08/08/2022

കുവൈത്ത് സിറ്റി: തായ്‌ലൻഡിലെ ബുംറൻഗ്രാഡ് ആശുപത്രിയിൽ പ്രതിവർഷം ചികിത്സയ്ക്കെത്തുന്നത് ഏകദേശം 5,000 കുവൈത്തികളാണെന്ന് കണക്കുകൾ. തായ്‌ലൻഡിലെ അമേരിക്കൻ ആശുപത്രി എന്നറിയപ്പെടുന്ന ബുംറൻഗ്രാഡിൽ എത്തുന്ന കുവൈത്തികളിൽ ഏറിയ പങ്കും സർക്കാർ വഴിയാണ് അവിടേക്ക് എത്തുന്നതെന്ന് ബുംറൻഗ്രാഡ് ആശുപത്രിയിലെ ഇന്റർനാഷണൽ റിലേഷൻസ് സീനിയർ ഡയറക്ടർ അമൽ റാദി പറഞ്ഞു. ബുംറൻഗ്രാഡ് ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെടുന്ന ഏതൊരു രോഗിക്കും ബന്ധപ്പെടാനുള്ള പ്രധാന പോയിന്റ് കുവൈത്ത് എംബസിയും തായ്‌ലൻഡിലെ കുവൈത്ത് സൈനിക ഓഫീസുമാണ്.

ചികിത്സാ വേളയിൽ രോഗിയുടെ എല്ലാ കാര്യങ്ങളും ഉറപ്പാക്കാൻ ബാങ്കോക്കിലെ കുവൈത്ത് എംബസിയുമായും കുവൈത്ത് സൈനിക ഓഫീസുമായും ഏകോപിപ്പിക്കാൻ ആശുപത്രി ഒരു ടീമിനെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിലൊന്നാണ് ബുംറൻഗ്രാഡ് ആശുപത്രി. ബാങ്കോക്കിന്റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കാൻസർ, ഹൃദ്രോ​ഗം, ന്യൂറോ സർജറിയും തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ഇവിടേക്ക് ഏറ്റവും കൂടുതൽ രോ​ഗികളെ റഫർ ചെയ്യാറുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News