മഹാമാരിയെ തോൽപ്പിച്ച കുവൈത്ത്; നേടിയത് ഏത് പകർച്ചവ്യാധിയെയും നേരിടാനുള്ള അനുഭവസമ്പത്ത്

  • 09/08/2022

കുവൈത്ത് സിറ്റി: കൊവിഡ് 19 മഹമാരിയുടെ കാലത്ത് കുവൈത്ത് വളരെയേറെ പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെ പോയെങ്കിലും അതിനെ നേരിടുന്നതിൽ വിജയിച്ചുവെന്ന് വിലയിരുത്തി ആരോ​ഗ്യ വിഭാ​ഗം. ഭാവിയിൽ ഏത് പകർച്ചവ്യാധിയെയും നേരിടാനുള്ള അനുഭവസമ്പത്തും കൈകാര്യം ചെയ്യുന്നതിനുള്ള തയാറെടുപ്പും നേടിനായി സാധിച്ചിട്ടുണ്ട്. കൊവിഡിന്റെ പ്രത്യാഘാതങ്ങളുടെ സമയത്ത് കുവൈത്ത് ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട് നിന്നില്ല. പക്ഷേ വൈറസ് കണ്ടെത്തിയതായി പ്രഖ്യാപിച്ചതിന്റെ ആദ്യ നിമിഷം മുതൽ അത് ജാഗരൂകരാകാൻ സാധിച്ചു. 

കൊവിഡിന്റെ വ്യാപനം പരിമിതപ്പെടുത്താൻ നിരവധി നടപടികൾ സ്വീകരിച്ചു. പ്രതിസന്ധികളെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിൽ ലോകാരോ​ഗ്യ സംഘടനയുടെ ഉൾപ്പെടെ പ്രശംസ രാജ്യത്തിന് ലഭിച്ചു. ലോകാരോഗ്യ സംഘടന പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിച്ചയുടൻ കുവൈത്ത് അതിവേ​ഗം നടപടികൾ സ്വീകരിച്ചു. 

വിമാന സർവ്വീസുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. അംഗീകൃത മെഡിക്കൽ സപ്ലൈസ്, മരുന്നുകൾ, വാക്സിനുകൾ എന്നിവ നൽകൽ മികച്ച രീതിയിൽ നടത്താനായി. പകർച്ചവ്യാധി പടരുന്നത് തടയാൻ കർഫ്യൂ ഏർപ്പെടുത്തുകയും എല്ലാ തരത്തിലുള്ള ഒത്തുകൂടലുകളും നിർത്തിവെച്ചു. 2020 ഡിസംബർ 24ന് വാക്സിനേഷൻ തുടങ്ങാൻ സാധിച്ചത് നാഴികകല്ലായി മാറിയെന്നും ആരോ​ഗ്യ അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News