കുവൈത്തിൽ ഒരു മാസത്തിനിടെ . ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചത് 37,577 പേർ

  • 09/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവി‍‍ഡ് സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ട നിലയിലേക്ക് മാറിയ അവസ്ഥയിലും വാക്സിനേഷൻ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടർന്ന് ആരോ​ഗ്യ മന്ത്രാലയം. മൂന്ന്, നാല് ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് എല്ലാവരും സ്വീകരിക്കണമെന്നും മഹാമാരിയെ പിടിച്ചുനിർത്തുന്നതിൽ വലിയ പങ്കാണ് വാക്സിനേഷൻ വഹിച്ചിട്ടുള്ളതെന്നും ആരോ​ഗ്യ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. ജൂലൈ നാല് മുതൽ ഈ മാസം നാല് വരെ പൗരന്മാരും താമസക്കാരുമായി 7,316 പേരാണ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 

വാക്സിനേഷന് യോ​ഗ്യതയുള്ള ജനസംഖ്യയുടെ 89.9 ശതമാനവും പേരും രണ്ടാം ഡോസ് എടുത്തുകഴിഞ്ഞു. ഈ കാലയളവിൽ മൂന്നും, നാലും  ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും താമസക്കാരുടെയും ആകെയെണ്ണം 37,577 ആണ്. പ്രായമായവരും വിട്ടുമാറാത്ത രോ​ഗമുള്ളവരുടെ ബൂസ്റ്റർ ഡോസുകൾ ഉറപ്പായും എടുക്കണമെന്നാണ് നിർദേശം. എല്ലാ ആരോ​ഗ്യ മേഖലകളിലുമായി വാക്സിൻ എടുക്കാൻ 16 കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം മുന്ന് മുതൽ രാത്രി എട്ട് വരെ വാക്സിനേഷനായി എത്താവുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News