ജലീബ് അൽ ഷുവൈക്കിൽ അപ്പാർമെന്റ് ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റ് പൂട്ടിച്ച് അധികൃതർ

  • 09/08/2022

കുവൈത്ത് സിറ്റി: ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ബേസ്മെന്റിൽ ഒരുവിധ ലൈസൻസുകളും ഇല്ലാതെ പ്രവർത്തിച്ചിരുന്ന പോപ്പുലർ മാർക്കറ്റ് പൂട്ടിച്ച് അധികൃതർ. ജലീബ് അൽ ഷുവൈക്ക് മേഖലയിലാണ് സംഭവം. കെട്ടിടങ്ങളും ബേസ്മെന്റുകളിലും റൂഫ് ടോപ്പുകളിലും നിയമലംഘനം നടത്തുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധന ക്യാമ്പയിനിലാണ് വൻ രീതിയിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റ് കണ്ടെത്തിയത്. നിക്ഷേപ കെട്ടിടങ്ങളിൽ വാണിജ്യപരമായി ചൂഷണം ചെയ്ത് പ്രവർത്തിക്കുന്ന ബേസ്‌മെന്റുകൾ അടയ്ക്കുന്നതിന് മുനിസിപ്പാലിറ്റി ടീമുകൾ പരിശോധന തുടരുകയാണ്. 
എല്ലാ ​ഗവർണറേറ്റുകളിലും പബ്ലിക്ക് ഫയർ ഫോഴ്സുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ടീം പരിശോധനകൾ നടത്തുന്നത്.  നിയമവിരുദ്ധമായ ആവശ്യത്തിനായി ബേസ്മെന്റുകൾ ഉപയോ​ഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ അ​ഗ്നിശമന സംഘവും നോട്ടീസ് നൽകിയിട്ടുണ്ട്. ബേസ്മെന്റുകൾ ഒരുതരത്തിലും വാണിജ്യ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കരുത് എന്നാണ് നിർദേശം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News