കസ്റ്റംസ് പരിശോധന; കുവൈത്തിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മയക്കുമരുന്ന് പിടിച്ചെടുത്തു

  • 09/08/2022

കുവൈത്ത് സിറ്റി: എയർ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനകളിൽ  മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മയക്കുമരുന്ന് പിടിച്ചെടുത്തു. പോഷക സപ്ലിമെന്റുകൾക്ക് ഉള്ളിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന നാർക്കോട്ടിം​ഗ് ലാറിക്ക പൗഡറാണ് ആദ്യം പിടിച്ചത്. ഇത് ഏകദേശം മൂന്ന് കിലോയോളം ഉണ്ടായിരുന്നു. തുടർന്ന് 280 ​ഗ്രാം കഞ്ചാവ് കണ്ടെടുത്തി. ഏറ്റവുമൊടുവിൽ 200 ​ഗ്രാം മരിജ്വാന വാക്സും പിടിച്ചെടുത്തിട്ടുണ്ടെന്ന് എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു.

എയർ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ ടാർഗെറ്റിംഗ് ടീം രൂപീകരിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും നീളുന്നതാണ് ഇതിന്റെ പ്രവർത്തനമെന്നും ഡയറക്ടർ മുത്‍ലാഖ് തുർക്കി അൽ എൻസി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്താൻ ഈ സംഘത്തിന് സാധിച്ചിട്ടുണ്ട്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആക്ടിം​ഗ് ഡയറക്ടർ ജനറൽ സുലൈമാൻ അബ്‍ദുൾഅസീസ് അൽ ഫഹദിന്റെ നേടിട്ടുള്ള പിന്തുണയോടെയും നിർദേശങ്ങൾക്ക് അനുസരിച്ചുമാണ് കർശന പരിശോധനകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News