​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഫീസ്; അതൃപ്തി രേഖപ്പെടുത്തി കുവൈത്തിലെ ഡൊമസ്റ്റിക്ക് ലേബർ ഓഫീസുകൾ

  • 09/08/2022

കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് ഈടാക്കാവുന്ന പരമാവധി തുകയുടെ പരിധി നിശ്ചയിച്ച വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി ഡൊമസ്റ്റിക്ക് ലേബർ ഓഫീസുകൾ. വിവിധ രാജ്യങ്ങൾക്ക് പല നിരക്കാണ് അനുവദിച്ചിട്ടുള്ളത്. ഫിലിപ്പിയൻസ് - 850 ദിനാർ, ഇന്ത്യ, ശ്രീലങ്ക നേപ്പാൾ - 700 ദിനാർ, ആഫ്രിക്കൻ രാജ്യങ്ങൾക്ക് 500 ദിനാർ തുടങ്ങിയ രീതിയിലാണ് ക്രമീകരണം. കഴിഞ്ഞ ദിവസമാണ് വാണിജ്യ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 

തങ്ങളെ പരി​ഗണിക്കാതെ അന്യായമായ എടുത്ത തീരുമാനമെന്നാണ് ഡൊമസ്റ്റിക്ക് ലേബർ ഓഫീസ് ഉടമകൾ ഈ ഉത്തരവിനെ വിശേഷിപ്പിക്കുന്നത്. ഫിലിപ്പിയൻസ് ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ തുക കുവൈത്ത് കമ്പനികൾക്ക് മേഖലയിലെ തന്നെ എതിരാളികളുമായുള്ള മത്സരത്തിൽ വലിയ തിരിച്ചടി നൽകുന്നതാണ്. 

ഏറ്റവും മികച്ച ​ഗാർഹിക തൊഴിലാളികളെ കുവൈത്തിൽ നിന്ന് അകറ്റുന്ന തീരുമാനമാണിത്. വിദ​ഗ്ധരല്ലാത്ത തൊഴിലാളികളെ മാത്രമേ കുവൈത്തിന് ലഭിക്കൂ. തീരുമാനം വിപണി സമ്പദ് വ്യവസ്ഥയുടെ നിയമങ്ങൾക്ക് അനുസൃതമല്ലെന്നും ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച പ്രാദേശിക നിയമങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും കരാറുകൾക്കും വിരുദ്ധമാണെന്നുമാണ് ലേബർ ഓഫീസ് ഉടമകൾ വിമർശിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News