വൻതോതിൽ റേഷൻ ഭക്ഷ്യവസ്തുക്കൾ കുവൈത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ പിടിയിൽ

  • 09/08/2022

കുവൈത്ത് സിറ്റി: സബ്‍സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ പിടികൂടി ലാൻഡ് കസ്റ്റംസ് വിഭാ​ഗം. രാജ്യത്തിന് പുറത്തേക്കുള്ള ഇത്തരം സബ്‍സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കടത്തുന്നതിന് വിലക്കുള്ളതാണ്. വാഹനങ്ങൾ ഓഡിറ്റ് ചെയ്യാനും പരിശോധിക്കാനും കസ്റ്റംസ് ഡയറക്ടർ ജനറലിന്റെ കർശന നിർദേശമുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ഭക്ഷ്യവസ്തുക്കൾ കടത്തുന്നത് കണ്ടെത്തിയത്. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിനും സപ്ലൈ വകുപ്പിനും കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിരോധിത ചരക്കുകൾ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News