കുവൈത്തിലെ അവസാനത്തേതും ചൂടേറിയതുമായ വേനൽക്കാലം ഇന്ന് അവസാനിക്കും

  • 10/08/2022

കുവൈത്ത് സിറ്റി: അവസാനത്തേതും ചൂടേറിയതുമായ വേനൽക്കാലം ഇന്ന് അവസാനിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക്ക് സെന്റർ. മർസം കാലത്തിനാണ് അവസാനമാകുന്നത്. അൽ ഉജൈരി കലണ്ടർ പ്രകാരമുള്ള കണക്കുകൂട്ടൽ അനുസരിച്ച് മർസം സീസണിന്റെ ദൈർഘ്യം തുടർച്ചയായ 13 ദിവസങ്ങളാണ്. ഈ കാലയളവിൽ ചൂട് എല്ലാ വർഷവും വളറെ തീവ്രമാണെന്ന് ആസ്ട്രോണമിക്കൽ സെന്ററിലെ പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം ഡയറക്ടർ ഖാലിദ് അൽ ജാമൻ പറഞ്ഞു.

ശരത്കാലത്തിന്റെ തുടക്കവും വേനൽക്കാലത്തിന്റെ അവസാനവുമായ ഇക്വിനോക്സ് കുവൈത്തിൽ സെപ്റ്റംബറിലാണ്. അൽ മർസം സീസണുകൾക്കിടയിലുള്ള ക്രമീകരണത്തിന്റെ കാര്യത്തിൽ പതിമൂന്നാമതാണ്. തുടർന്ന് കുലൈബിൻ സീസണിലേക്ക് പ്രവേശിക്കും. ഇത് സാധാരണ കുവൈത്തിൽ ഈർപ്പം നിറഞ്ഞ കാലയളവാണ്. ഇതിന് ശേഷമാണ് സുഹൈൽ സീസണിലേക്ക് കടക്കുക. മർസം കാലത്തിലെ ചൂടിന്റെ തീവ്രത കാരണം ഈ സീസണെ 'തീക്കനൽ' എന്നും വിളിക്കാറുണ്ടെന്ന്  ഖാലിദ് അൽ ജാമൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News