കൊടും ചൂട്, കുവൈത്തിൽ 16,000 മെ​ഗാാട്ടുകളും കടന്ന് വൈദ്യുതി ഉപയോ​ഗം; പുതിയ റെക്കോർഡ്

  • 10/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രതിദിന വൈദ്യുതി ഉപയോ​ഗം 16,000വും കടന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇന്നലെ രാജ്യത്തെ ആകെ വൈദ്യുതി ഉപയോ​ഗം 16,083 മെ​ഗാവാട്ട്സ് ആണ്. താപനില 50 ഡി​ഗ്രി സെൽഷ്യസും കടന്നതോടെ വൈദ്യുതി ഉപയോ​ഗവും കുതിച്ച് ഉയരുകയായിരുന്നു. രാജ്യത്ത് വൈദ്യുതി ഉപയോ​ഗം ഏറ്റവും കൂടുതലുള്ള മാസമാണ് ഓഗസ്റ്റ്. അതിനാൽ വൈദ്യുത ശൃംഖലയുടെ ഗുണനിലവാരം നിലനിർത്തുന്നതിനും എല്ലാ ഉപഭോക്താക്കൾക്കും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും എല്ലാ മേഖലകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് വൈദ്യുതി മന്ത്രാലയം ലക്ഷ്യമിടുന്നത്. 

തിരക്കേറിയ സമയങ്ങളിലും ഉപഭോക്തൃ പരാതികൾ അതിവേ​ഗം പരിഹരിക്കുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ടീമുകളുണ്ട്.  വൈദ്യുതി വിച്ഛേദിക്കപ്പെടുമ്പോൾ റെക്കോർഡ് സമയത്തിനുള്ളിൽ അത് പരിഹരിക്കാൻ  പരിശീലനം ലഭിച്ച സാങ്കേതിക ടീമുകൾ മുഖേനയാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്. അതേസമയം, അടുത്ത ദിവസങ്ങളിൽ താപനില കുറയുമെന്നാണ് കാലാവസ്ഥ വിദ​ഗ്ർ അറിയിച്ചുട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News