അമിത മയക്കുമരുന്ന് ഉപയോഗം, തടവുകാരി അബോധാവസ്ഥയിൽ, കുവൈറ്റ് സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ നിയമ ഗവേഷകൻ അറസ്റ്റിൽ

  • 10/08/2022

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയതിന് നിയമ ഗവേഷകൻ അറസ്റ്റിലായി. സുലൈബിയ റെസിഡൻഷ്യൽ പ്രദേശത്തുള്ള പ്രിസൺ കോംപ്ലക്സിലാണ് സംഭവം. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിൽ  നിയമ ഗവേഷകനായി ജോലി ചെയ്യുന്ന പൗരനാണ പിടിയിലായത്. മയക്കുമരുന്നും ചില ​ഗുളികകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം സ്വന്തം ഉപയോത്തിനാണ് മയക്കുമരുന്ന് എന്ന സമ്മതിച്ച ​ഗവേഷകൻ പിന്നീട് പണത്തിനായി ഒരു തടവുകാരന് കൊടുക്കാൻ കൊണ്ട് വന്നതാണെന്ന് പറഞ്ഞു. 

അതേസമയം, മയക്കുമരുന്ന് ഉപയോ​ഗിച്ച അബോധാവസ്ഥയിലായ തടവുകാരിയെ ആശുപത്രിയിലേക്ക് മാറ്റിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആരോ​ഗ്യ നില അപകടത്തിലായ നിലയിൽ തടവുകാരരിയെ ഫർവാനിയ ആശുപത്രിയിലേക്കാണ് മാറ്റിയത്. മോഷണ കേസിൽ അറസ്റ്റിലായ സ്ത്രീയെയാണ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്. ജയിലിനുള്ളിൽ എങ്ങനെയാണ് മയക്കുമരുന്ന് എത്തുന്നത് എന്ന് കണ്ടെത്താൻ  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News