കുവൈത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം; നാഷണൽ ബ്യൂറോ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് മുന്നറിയിപ്പ്

  • 10/08/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവർഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 1,100 കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഔദ്യോ​ഗിക കണക്കുകൾ. അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നാഷണൽ ബ്യൂറോ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി  മാനസികവും നിയമപരവുമായ മേഖലകളിൽ പ്രത്യേക കേഡർമാരെ നിയോ​ഗിക്കണം.

അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പിന്തുണയും നൽകുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ ബ്യൂറോ വ്യക്തമാക്കി. കഴിഞ്ഞ വർഷം പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസുകളിൽ 80 ശതമാനവും കുവൈത്തി ഇരകളും പ്രവാസി സ്ത്രീകളുമാണെന്ന് നിയമവിദഗ്ധർ സ്ഥിരീകരിച്ചു. ഇത്രയധികം അതിക്രമം നേരിടുന്നതിന്റെ കണക്കുകൾ പുറത്ത് വന്നിട്ടും 50% തങ്ങളുടെ അവകാശങ്ങൾ ഉപേക്ഷിക്കാനും ദുരുപയോഗം ചെയ്യുന്നവരുമായി അനുരഞ്ജനം നടത്താനും സ്ത്രീകളും  നിർബന്ധിതരാകുന്നുവെന്നും അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News