ജോയ്ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തും ബദർ അൽ സമ പോളി ക്ലിനിക്കും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 10/08/2022

കുവൈറ്റ് സിറ്റി : ജോയ്ആലുക്കാസ് എക്സ്ചേഞ്ചും ബദർ അൽ സമ പോളി ക്ലിനിക്കും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  ജോയ്ആലുക്കാസ് എക്സ്ചേഞ്ചിന്റെ 3 വിവിധ  ശാഖകളിലായി നടത്തിയ ക്യാമ്പിൽ 500 ൽ അധികം ഉപഭോക്താക്കൾ പങ്കെടുത്തു. തുടർന്നും വരും ദിവസങ്ങളിൽ ഇത്തരം  സേവനങ്ങൾ മറ്റു ശാഖകളിലേക്കു വ്യാപിപ്പിക്കുമെന്നു ക്യാമ്പിൽ സഹകരിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് ജോയ്ആലുക്കാസ് എക്സ്ചേഞ്ചിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ അറിയിച്ചു.

Related News