മയക്കുമരുന്നിനെ പ്രതിരോധിക്കുന്നതിനായി കുവൈത്തിൽ സംയോജിത പദ്ധതി

  • 11/08/2022

കുവൈത്ത് സിറ്റി: മയക്കുമരുന്നിനെ പ്രതിരോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഒരു സംയോജിതവും ബഹുമുഖവുമായ പദ്ധതി വികസിപ്പിച്ചെടുത്തു. രാജ്യത്തേക്കുള്ള മയക്കുമരുന്നിന്റെ വരവ് തടയുന്നതിന് തുറമുഖങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നത് അടക്കം ഉൾപ്പെടുന്നതാണ് പദ്ധതിയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. സമീപകാലത്ത് ഒരു വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഈ വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി ഉപയോ​ഗിക്കുന്നവരുടെ ഉള്ളിൽ നിന്ന് ഇവയെ പുറത്താക്കുന്നതിനൊപ്പമാണ് ഈ പദ്ധതിയും നടപ്പാക്കുക. 

ബന്ധപ്പെട്ട മേഖലകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിന് സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും ആക്ടിംഗ് ക്രിമിനൽ സെക്യൂരിറ്റി അണ്ടർ സെക്രട്ടറിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫിന്റെ അധ്യക്ഷതയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു യോഗം ചേർന്നിരുന്നു. കോസ്റ്റ് ​ഗാർഡ്, പോർട്ട് ആൻഡ് കസ്റ്റംസ്, നാർക്കോട്ടിക്സ് ഉൾപ്പെടെ വിവിധ വിഭാ​ഗങ്ങൾ ഈ യോ​ഗത്തിൽ പങ്കെടുത്തു. രാജ്യത്തേക്കുള്ള മയക്കുമരുന്നിന്റെ വര് തടഞ്ഞ ശേഷം വിൽപ്പനക്കാരെ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News