കുവൈത്തിലെ റെസിഡൻഷ്യൽ പ്രദേശങ്ങളിൽ ഉൾപ്പെടെ തെരുവ് നായ ശല്യം രൂക്ഷം

  • 11/08/2022

കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ പ്രദേശങ്ങളിൽ ഉൾപ്പെടെ തെരുവ് നായ ശല്യം. തെരുവ് നായകളുടെ പ്രശ്നം രൂക്ഷമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതോടെ സമീപഭാവിയിൽ തന്നെ അവയെ നേരിടാനുള്ള പ്രക്രിയ ആരംഭിക്കുമെന്ന് പ്രതീക്ഷയിലാണ് ജനങ്ങൾ. കഴിഞ്ഞ ഏപ്രിൽ മുതൽ തെരുവ് നായകളെ കൈകാര്യം ചെയ്യുകയും വളർത്തുകയും ചെയ്യുന്ന സമ്പ്രദായം നിലവിൽ വന്നിട്ടുണ്ടെങ്കിലും, അഡ്മിനിസ്ട്രേറ്റീവ് തീരുമാനം വൈകിയത് പ്രാബല്യത്തിൽ വരുന്നതിനെ ബാധിച്ചു. 

അഗ്രികൾച്ചർ വിഭാ​ഗം ഭരണപരമായ കാര്യങ്ങൾ പൂർത്തീകരിക്കുന്ന പ്രക്രിയയിലാണെന്ന് പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചർ ആൻഡ് ഫിഷറീസ് ആനിമൽ ഹെൽത്ത് വിഭാ​ഗം ആക്ടിം​ഗ് ഡയറക്ടർ ജാബർ ബിൻ അലി പറഞ്ഞു.  തെരുവ് നായകളെ നേരിടുന്നതിൽ വിദഗ്ധരായ ഒരു കമ്പനിക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. പൗരന്മാരെയും താമസക്കാരെയും നായകൾ ആക്രമിക്കുന്നത് അസഹനീയമായ പരിധിയിൽ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News