കുവൈത്തിൽ അനുവാദമില്ലാതെ ചിത്രീകരണം; മൂന്ന് വർഷം തടവോ 3,000 ദിനാർ പിഴയോ ചുമത്തും

  • 11/08/2022

കുവൈത്ത് സിറ്റി: സ്വകാര്യതയെ ബഹുമാനിക്കാതെ അനുവാദമില്ലാതെ വീഡിയോകൾ പകർത്തും ചിത്രമെടുക്കുന്നതുമായ കേസുകളുടെ എണ്ണം വർധിക്കുന്നു. ഈ സാഹചര്യത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികൾക്ക് മൂന്ന് വർഷം തടവോ 3,000 ദിനാർ പിഴയോ ചില കേസുകളിൽ രണ്ടും ശിക്ഷയോ ആയേക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിന്റെ ഈ വിഷയത്തിന്റെ ചുമതലയുള്ളത്.

മറ്റുള്ളവരുടെ അറിവോ സമ്മതമോ കൂടാതെ ഫോട്ടോയെടുത്ത് ബോധപൂർവം ദുരുപയോഗം ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടി തന്നെയുണ്ടാകും. മറ്റുള്ളവരുടെ സ്വകാര്യതയിൽ കൈ കടത്തരുതെന്നും വിവിധ ഉപകരണങ്ങളും ആശയവിനിമയ മാർഗങ്ങളും ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. അടുത്തിടെ, സുരക്ഷയോ മാനുഷിക സംഭവമോ മറ്റേതെങ്കിലും സംഭവമോ ആകട്ടെ, ചിത്രീകരണവുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നുവെന്ന് അഭിഭാഷകൻ മുഹമ്മദ് ദർ അൽ ഒട്ടൈബി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News