കുവൈറ്റ് വ്യാജ വിസ സംഘതലവൻ അറസ്റ്റിൽ, നിർണായകമായത് ഇന്ത്യൻ പ്രവാസിയുടെ നാടുകടത്തൽ

  • 11/08/2022

കുവൈത്ത് സിറ്റി: കുവൈത്തിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാജ പാസ്‌പോർട്ടും വിസയും ഉണ്ടാക്കുന്നതിൽ വൈദഗ്ധ്യമുള്ള സംഘത്തിന്റെ തലവനെയും അംഗങ്ങളെയും നിരീക്ഷിക്കാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞതിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.  ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള പ്രവാസിയെ  കുവൈറ്റ് എയർവേയ്‌സ് നമ്പർ KU-383 എന്ന വിമാനത്തിൽ ജൂൺ 6 ന് കുവൈറ്റ് എയർപോർട്ടിൽ നിന്ന് നാടുകടത്തിയിരുന്നു, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്യോഷണത്തിലാണ് ഇദ്ദേഹത്തിന്റെ പാസ്സ്‌പോർട്ട് വ്യാജമാണെന്നും അന്യോഷണത്തിൽ വ്യാജ വിസ, പാസ്സ്‌പോർട്ട് സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചതും. 


മുഷ്താഖ് എന്ന സംഘത്തലവനാണ് അറസ്റ്റിലായിട്ടുള്ളത്. മുംബൈയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് എയർപോർട്ട് പൊലീസ് ഡയറക്ടർ തനു ശർമ്മ പറഞ്ഞു. മുംബൈ, ഗുജറാത്ത് നഗരങ്ങളിലെ കൂട്ടാളികളുമായി സഹകരിച്ച് വ്യാജ പാസ്‌പോർട്ടുകളും വിസകളും ഉണ്ടാക്കുന്നതിൽ സംഘത്തിന്റെ തലവൻ ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട ഒരു ഇന്ത്യൻ പൗരൻ എത്തിയപ്പോൾ തന്നെ ഈ ശൃംഖലയിലെ അംഗങ്ങൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. സുരക്ഷാ പരിശോധനയിൽ ഇയാളുടെ കൈവശം രണ്ട് പാസ്‌പോർട്ടുകളുണ്ടെന്നും അതിലൊന്ന് വ്യാജമാണെന്നും വ്യാജ വിസയാണ് കൈവശമുണ്ടായിരുന്നതെന്നും കണ്ടെത്തിയെന്നും ശർമ്മ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News