നിയമ ലംഘനം: കുവൈത്തിൽ 11 ഫാർമസികൾ അടച്ചുപൂട്ടി.

  • 11/08/2022


കുവൈറ്റ് സിറ്റി : ഗുരുതരമായ ലംഘനങ്ങൾ നടത്തിയതിനും മെഡിക്കൽ വിൽപന ലംഘിച്ചതിനും 11 ഫാർമസികളും,  പോഷക സപ്ലിമെന്റുകൾ വിൽക്കുന്ന ഒരു കമ്പനിയുടെയും ലൈസൻസ് പിൻവലിച്ചതായും ഇന്ന് വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ ഫാർമസികളുടെ പ്രവർത്തന സംവിധാനം നിയന്ത്രിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, 11  സ്വകാര്യ ഫാർമസികളും പോഷക സപ്ലിമെന്റുകൾ ഇറക്കുമതി ചെയ്യുന്ന കമ്പനിയും നടത്തുന്ന നിയമലംഘനങ്ങൾ ഗ്രേവ് ലംഘന കമ്മിറ്റി നിരീക്ഷിച്ചതായി ആരോഗ്യ വൃത്തങ്ങൾ പറഞ്ഞു. ഉചിതമായ നടപടികൾ സ്വീകരിക്കാൻ സമിതി എല്ലാ നിയമലംഘകരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News