കുവൈത്തില്‍ ആസാദി കാ അമൃത് മഹോത്സവ ബസ് ക്യാമ്പയിന് തുടക്കമിട്ട് ഇന്ത്യന്‍ എംബസി

  • 11/08/2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആസാദി കാ അമൃത് മഹോത്സവ ബസ് ക്യാമ്പയിന് തുടക്കമിട്ട് ഇന്ത്യന്‍ എംബസി. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമായതിന്‍റെയും കുവൈത്തുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ 60-ാം വാര്‍ഷികവുമാണ് ഇന്ത്യന്‍ എംബസി വിപുലമായി ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള ബസ് ക്യാമ്പയിനിനാണ് ഇന്ന് ഡിപ്ലോമാറ്റിക് എന്‍ക്ലേവിലെ ദെയേ മേഖലയിലുള്ള എംബസി അങ്കണത്തില്‍ തുടക്കമായത്. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോര്‍ജും ഫോറിന്‍ മീഡിയ റിലേഷന്‍സ് അസിസ്റ്റന്‍റ്  അണ്ടര്‍ സെക്രട്ടറി  എച്ച് ഇ മാസൻ അൽ അൻസാരിയും ഒരുമിച്ച് ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമായതിന്‍റെയും കുവൈത്തുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ 60-ാം വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കുന്ന സമയത്ത് 100 KGL  ബസുകാളാണ് ക്യാമ്പയിന്‍റെ ഭാഗമായി ഒരുക്കിയിരുന്നത്. ഇന്ത്യയും കുവൈത്തുമായുള്ള ഏറ്റവും സൗഹൃദം നിറ‍ഞ്ഞ ബന്ധങ്ങളെ കുറിച്ച് ചടങ്ങില്‍ സിബി ജോര്‍ജ് വാചാലനായി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് മാസൻ അൽ അൻസാരി സംസാരിച്ചത്. ബസ് ക്യാമ്പയിന് എല്ലാ പിന്തുണയും നല്‍കുന്ന കുവൈത്തി അതോറിറ്റികള്‍ക്കും ഇന്ത്യയുടെ സുഹൃത്തുക്കള്‍ക്കും സിബി ജോര്‍ജ് നന്ദി പറഞ്ഞു.

WhatsApp-Image-2022-08-11-at-1.47.jpg

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News