കുവൈത്തിൽ വർഷത്തിൽ 4 മാസത്തിൽ കൂടുതൽ താപനില 40 ഡി​ഗ്രി കവിയുമെന്ന് പഠനം

  • 12/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ താപനില ഉയരുന്നത് സംബന്ധിച്ച് ആശങ്കയാകുന്ന ഒരു പഠന റിപ്പോർട്ട് പുറത്ത്. വർഷത്തിൽ 4 മാസത്തിൽ കൂടുതൽ താപനില 40 ഡി​ഗ്രി സെൽഷ്യസ് കവിയുമെന്നാണ് പഠനത്തിൽ പറുന്നത്. താപനില തുടർച്ചയായി ഉയരുന്നത് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മരണനിരക്ക് വർധിപ്പിക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.  കുവൈത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് പബ്ലിക് ഹെൽത്തിലെ പരിസ്ഥിതിയും ഒക്യുപേഷണൽ ഹെൽത്ത് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബറാക്ക് അൽ അഹമ്മദിന്‍റെ നേൃത്വത്തില്‍ തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കുവൈത്തിലുണ്ടാകുന്ന 100ൽ 14 മരണങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന കടുത്ത ചൂട് മൂലമാകാമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആയിരിക്കില്ല ബാധിക്കുന്നത്. കനത്ത വെയിലില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇത് കൂടുതലായി ബാധിക്കും. 2059 ആകുമ്പോഴേക്കും ശരാശരി താപനില 1.8 മുതൽ 2.6 ഡിഗ്രി സെൽഷ്യസ് വരെയും 2099 ആകുമ്പോഴേക്കും 2.7 മുതൽ 5.5 ഡിഗ്രി സെൽഷ്യസ് വരെയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News