പ്രവാസികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം; കര്‍ശന നിര്‍ദേശം നല്‍കി സിവില്‍ ഏവിയേഷന്‍

  • 12/08/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ സർക്കുലർ അയച്ചു. ചില എയർലൈനുകൾ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇമിഗ്രേഷന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതായാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. യാത്രയ്‌ക്ക് മുമ്പ് തന്നെ എൻട്രി വിസയും അവരുടെ പാസ്‌പോർട്ടുകളും വിദേശ രാജ്യങ്ങളിലുള്ള കുവൈത്ത് എംബസികളോ കോൺസുലേറ്റുകളോ അവലോകനം ചെയ്തിട്ടില്ലെങ്കില്‍ താമസ ആവശ്യത്തിനായി കുവൈത്തിലേക്ക് വരുന്നവരെ എയര്‍ലൈനുകള്‍ സ്വീകരിക്കരുത്. 

എൻട്രി വിസയ്ക്കുള്ള അനുമതി ലഭിച്ചില്ലെങ്കിൽ അവരെ കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. കൂടാതെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫ് ചെയ്യുന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയും കാരിയർ എയർലൈനിന്റെ ചെലവിൽ ഇത് ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

എംബസികള്‍ അനുമതി നല്‍കുന്ന വിസകള്‍

സർക്കാർ അല്ലെങ്കിൽ പൊതു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള പ്രവേശനം

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനുള്ള പ്രവേശനം

വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനം, ഒരു തൊഴിൽ അല്ലെങ്കിൽ ഒരു ക്രാഫ്റ്റ് എന്നിവ പരിശീലിക്കുന്നതിനുള്ള പ്രവേശനം

സ്വകാര്യ മേഖലയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പ്രവേശനം

പഠനത്തിനായുള്ള പ്രവേശനം

കുടുംബത്തിനൊപ്പം ചേരുന്നതിനുള്ള പ്രവേശനം

കുവൈത്തിലേക്ക് പ്രവേശനം നിഷേധിക്കുന്ന വിഭാഗങ്ങള്‍ ഇങ്ങനെ

പാസ്പോര്‍ട്ട് അല്ലെങ്കില്‍ വിസ കൈവശമില്ലാത്തവര്‍

വിസ, പാസ്പോര്‍ട്ട്, റെസിഡന്‍സി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍

എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റിന്‍റെ അനുമതി ലഭിക്കാത്ത വിസകള്‍ ഉള്ളവര്‍

വിസയുടെ ഒറിജിനല്‍ കൈവശം ഇല്ലാത്തവര്‍

ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ ശേഷം മടങ്ങിയെത്തുന്ന റെസിഡന്‍സി ഉള്ളവര്‍

ക്രിമിനല്‍ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍

2016 ഫെബ്രുവരി 11ന് പുറപ്പെടുവിച്ച സർക്കുലർ നമ്പർ 46/2016 പ്രകാരം ഗൾഫ് രാജ്യങ്ങളിലെ താമസക്കാർ, പാസ്‌പോർട്ട്/റെസിഡൻസിയുടെ സാധുത ആറ് മാസത്തിൽ താഴെയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News