റെസിഡന്‍സി റദ്ദാക്കല്‍; വിവിധ വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 12/08/2022

കുവൈത്ത് സിറ്റി: മെയ് ഒന്നിന് മുമ്പ് അല്ലെങ്കില്‍ ഈ തീയതിക്ക് മുമ്പായി  രാജ്യത്തിന് പുറത്തുള്ളവർക്ക് അവരുടെ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് വിവിധ വിഭാഗങ്ങളെ ഒഴിവാക്കാന്‍ തീരുമാനം. ആർട്ടിക്കിൾ 22 പ്രകാരം കുടുംബത്തിൽ ചേരുന്നതിനുള്ള റെസിഡൻസി പെർമിറ്റുകളും ആർട്ടിക്കിൾ 24 (അതേ ഗ്യാരന്റർ) പ്രകാരമുള്ള റെസിഡന്‍സി ഉള്ളവരെയും മേല്‍പ്പറഞ്ഞ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ആർട്ടിക്കിൾ 22, 24 എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഒരു വർഷമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്താണെങ്കിലും പ്രശ്നങ്ങളുണ്ടാകില്ല. 

സമീപഭാവിയിൽ അവർക്ക് ഒരു റെഗുലേറ്ററി തീരുമാനം പുറപ്പെടുവിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. റെസിഡൻസി അസാധുവാക്കാനുള്ള തീരുമാനത്തിൽ ആർട്ടിക്കിൾ 18 ബാധകമാകുന്നവരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മെയ് ഒന്നിന് മുമ്പ് രാജ്യം വിട്ടവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത്, ആർട്ടിക്കിൾ 18ല്‍ ഉള്‍പ്പെടുന്ന പ്രവാസികളിൽ ഒരാൾ ഒരു വർഷത്തിലേറെയായി രാജ്യത്തിന് പുറത്തായിരുന്നുവെങ്കില്‍, റെസിഡന്‍സി സാധുതയാണെങ്കിലും അടുത്ത നവംബർ ആരംഭം വരെ അവരുടെ റെസിഡൻസി പിൻവലിക്കില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News