രണ്ടാഴ്ചയ്ക്കുള്ളിൽ പലിശ നിരക്ക് രണ്ട് തവണ ഉയര്‍ത്തി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

  • 12/08/2022

കുവൈത്ത് സിറ്റി: ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ഡിസ്കൗണ്ട് നിരക്ക് രണ്ടുതവണ ഉയർത്തി. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും താഴ്ന്ന നിലയില്‍ 2.25 ശതമാനം മുതൽ 2.5 ശതമാനം എന്ന നിരക്കില്‍ കാല്‍ ശതമാനം ഉയര്‍ത്തിയത് ജൂലൈ 28നാണ്. പലിശ നിരക്ക് 75 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് 2.37 ശതമാനമാക്കാനുള്ള ഫെഡറൽ റിസർവിന്‍റെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്. രണ്ടാമത്തേത് കഴിഞ്ഞ ദിവസം കാൽ ശതമാനം ഉയര്‍ത്തിയതാണ്.  2.50 ശതമാനം മുതൽ 2.75 ശതമാനം വരെയാണ് ഈ വര്‍ധന.

15 ദിവസത്തിനുള്ളിൽ നിരക്ക് രണ്ടുതവണ ഉയർത്തിയതിന്‍റെ കാരണങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എസ്റ്റിമേറ്റ് തെറ്റായി കണക്കാക്കിയിട്ടുണ്ടോ എന്നാണ് ചോദ്യം. യുഎസ് ഫെഡറൽ റിസർവിനൊപ്പം വേഗത നിലനിർത്തുന്നതിന് ഒരിക്കൽ മാത്രമായി അര ശതമാനം പോയിന്‍റ്  ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയിലും പണപ്പെരുപ്പത്തിലും ബാങ്കിംഗ് മേഖലയിലും എന്ത് സ്വാധീനം ചെലുത്തുന്നുവെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. പലിശ നിരക്കുമായി ബന്ധപ്പെട്ട് ഫെഡറൽ റിസർവും കുവൈത്ത് സെൻട്രൽ ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയുടെ താൽപ്പര്യമാണ്. പണപ്പെരുപ്പത്തിനെതിരെ പോരാടുന്നതാണ് പ്രധാന ലക്ഷ്യം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News