നിയമങ്ങൾ ലംഘിക്കുന്നവർക്ക് കുവൈത്തിൽ ഇടമില്ലെന്ന് ആഭ്യന്തര മന്ത്രി

  • 13/08/2022

കുവൈത്ത് സിറ്റി: ഇസ്ലാമിക നിയമങ്ങളും പാരമ്പര്യങ്ങളും ലംഘിക്കുന്നവർക്ക് രാജ്യത്ത് ഇടമില്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ്. ഒരു പരിശോധന ക്യാമ്പയിനിൽ പങ്കെടുത്ത് കൊണ്ടാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം അറിയിച്ചത്. മെഹ്ബ്ബൂല പ്രദേശത്താണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. 

ദൃഢമായും അലസതയില്ലാതെയും നിയമം നടപ്പാക്കണമെന്നാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർക്കുള്ള നിർദേശം. മെഹ്ബ്ബൂല പ്രദേശത്തേക്കുള്ള പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള പോകുന്നതിനുള്ള മാർ​ഗങ്ങളും അടച്ചാണ് പരിശോധന നടത്തിയത്. അഹമ്മദി സെക്യൂരിട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ വാലിദ് അൽ ഷെഹാബ് പരിശോധനയക്ക് നേതൃത്വം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News