കുവൈത്തിൽ ബൗൺസ് ആകുന്ന ചെക്കുകളുടെ എണ്ണത്തിൽ വർധന

  • 13/08/2022

‌കുവൈത്ത് സിറ്റി: ബാലൻസ് ഇല്ലാത്ത സാഹചര്യത്തിൽ രാജ്യത്ത് ബൗൺസ് ആകുന്ന ചെക്കുകളുടെ എണ്ണത്തിൽ വർധന. 2022 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിൽ ഇത്തരത്തിൽ ഏകദേശം 1973 ചെക്കുകളാണ് മടങ്ങിയതെന്ന് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2021ലെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 275 ചെക്കുകളുടെ വർധനയാണ് വന്നിട്ടുള്ളത്. 

2022 ലെ ആദ്യ ആറ് മാസങ്ങളിൽ ബാലൻസ് ഇല്ലായ്മയുടെ പേരിൽ മടങ്ങിയ ചെക്കുകളുടെ മൂല്യം ഏകദേശം 30 മില്യൺ ദിനാർ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 24.1 മില്യൺ ദിനാർ ആയിരുന്നു. 2021ലെ ഇതേ കാലയളവിലെ 1,245 ഉപഭോക്താക്കളെ അപേക്ഷിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത്തരം ചെക്കുകൾ സമർപ്പിച്ച ഉപഭോക്താക്കളുടെ എണ്ണം 1,303 ഉപഭോക്താക്കളായി വർധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News