കുവൈത്തിൽ ചികിത്സ മരുന്നുകളും വിവരങ്ങളും ഇനി മൊബൈലിൽ

  • 13/08/2022

കുവൈത്ത് സിറ്റി: ഇലക്‌ട്രോണിക് സേവനങ്ങളുടെ ഏകീകൃത സർക്കാർ നടപടികളിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മരുന്നുകൾ വിതരണം കൂടുതൽ എളുപ്പമാകുമെന്ന് ആരോ​ഗ്യ മന്ത്രാലയം. ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി ‍ഡോ. മുസ്തഫ റെദയുടെ മേൽനോ‌ട്ടത്തിൽ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. ആപ്ലിക്കേഷനിലെ നോട്ടിഫിക്കേഷനിലൂടെ ലിസ്റ്റിലുള്ള മരുന്നുകൾ വിതരണം ചെയ്യുമ്പോൾ രോഗിക്ക് ഉടനടി അറിയിപ്പ് ലഭിക്കുന്നതാണ് പുതിയ സേവനം.

വിട്ടുമാറാത്ത രോഗങ്ങൾക്കായി പതിവായി വിതരണം ചെയ്യുന്ന മരുന്നുകളുടെ വിവരങ്ങളും ഇതിലുണ്ടാകും. കൂടാതെ, വിതരണം ചെയ്ത മരുന്നുകളുടെ തരങ്ങൾ, ഡോസുകൾ, കുറിപ്പടി നൽകിയ തീയതിയും സമയവും, ആരോഗ്യ കേന്ദ്രം, ഫാർമസിസ്റ്റിന്റെയും ഡോക്ടറുടെയും പേര് എന്നിവയെല്ലാം ആപ്ലിക്കേഷനിൽ ഉണ്ടാകും. പൗരന്മാർക്ക് ഏറ്റവും മികച്ച ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് പിന്നിൽ പ്രവർത്തിച്ച് എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ആരോ​ഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News