കുവൈത്തിൽ റിക്രൂട്ട്മെന്‍റ് ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ചു

  • 13/08/2022

കുവൈത്ത് സിറ്റി: തൊഴിലാളികളെ റിക്രൂട്ട്മെന്‍റ്  ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ച് ഉത്തരവ്. വാണിജ്യ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്. ഫാര്‍മസികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ വിലക്കിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകൾ, സ്ഥാപനങ്ങൾ, കമ്പനികൾ, അവരുടെ എല്ലാ ശാഖകളും മാന്‍പവര്‍ അതോറിറ്റി ലൈസന്‍സുള്ളതോ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസും ഉള്ളതോ ആയ ഏതെങ്കിലും കരാറോ ഇടപാടോ നടത്തുമ്പോൾ  ക്യാഷ് ട്രാന്‍സാക്ഷനുകള്‍ ഒഴിവാക്കണമെന്നാണ് ആദ്യ ആര്‍ട്ടിക്കിള്‍. 

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അനുവദിച്ചിട്ടുള്ള നോൺ - ക്യാഷ് പേയ്‌മെന്റ് ഉപകരണങ്ങൾ വഴി ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഇ പേയ്‌മെന്റ് ഡെബിറ്റ് ചെയ്യണം. ഈ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും അന്വേഷണ അതോറിറ്റികള്‍ക്ക് കൈമാറുകയും ചെയ്യും. രാജ്യത്ത് നടക്കുന്ന എല്ലാത്തരം എക്സിബിഷനുകളിലും പങ്കെടുക്കുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിന് വിധേയമായ കമ്പനികളും സ്ഥാപനങ്ങള്‍ക്കുള്ളതാണ് രണ്ടാമത്തെ ആര്‍ട്ടിക്കിള്‍. ഇതില്‍ പങ്കെടുക്കുന്ന കുവൈത്തിനകത്തോ പുറത്തുനിന്നുള്ളവരോ ആകട്ടെ, അവരുമായി ക്യാഷ് ട്രാന്‍സാക്ഷനുകള്‍ പാടില്ലെന്നാണ് ഉത്തരവ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News