കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം, നിരവധി നിയമ ലംഘകർ അറസ്റ്റിൽ

  • 13/08/2022

കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുവൈക്ക്, മഹ്ബൗല പ്രദേശങ്ങളില്‍ സുരക്ഷാ ക്യാമ്പയിന്‍ നടത്തി അധികൃതര്‍. നിയമലംഘകരും വാണ്ടഡ് ലിസ്റ്റില്‍ ഉള്ളതുമായ 394 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ജലീബില്‍ നിന്ന് 66 പേരെ പിടികൂടിയപ്പോള്‍ 328 പേരാണ് മഹ്ബൗല പ്രദേശത്ത് നിന്ന് അറസ്റ്റിലായത്. രാജ്യത്തെ വിവിധ മേഖലകളില്‍ സുരക്ഷാ ക്യാമ്പയിനുകള്‍ തുടരകയാണെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിട്ടി മീഡിയ അറിയിച്ചു.  പൗരന്മാരും താമസക്കാരും പരിശോധനകളോട് സഹകരിക്കണമെന്ന് സുരക്ഷാ അധികൃതര്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News