കുവൈറ്റ് മാർക്കെറ്റുകളിൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

  • 13/08/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അഹമ്മദി ​ഗവർണറേറ്റിലെ മുനിസിപ്പൽ ടീമുകൾ കാലിത്തീറ്റ മാർക്കറ്റിൽ പരിശോധന നടത്തി. ഒന്നിലധികം പരാതികൾ ലഭിച്ചതോടെ വഫ്ര പ്രദേശത്തെ  അറവുശാലകളിലും തീറ്റ മാർക്കറ്റുകളിലും മാലിന്യ നീക്കം പരിശോധിക്കുന്ന വിഭാ​ഗമാണ് ക്യാമ്പയിന് നടത്തിയതെന്ന് അഹമ്മദി മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് റിമൂവൽ വിഭാ​ഗം തലവൻ മാഷരി അൽ മുത്തൈരി പറഞ്ഞു. കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മാൻഫൗഹിയുടെ നിർദേശപ്രകാരമാണ് പരിശോധനകൾ തുടരുന്നത്.

അതേസമയം, ഉപേക്ഷിച്ച നിലയിലുള്ള കാറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ജഹ്റ മുനസിപ്പാലിറ്റിയും തുടർന്നു. റെസിഡൻഷ്യൽ, നിക്ഷേപ, വാണിജ്യ, വ്യാവസായിക മേഖലകളിലെ മുനിസിപ്പാലിറ്റിയുടെ അതോറിറ്റികൾ കർശന പരിശോധനയാണ് നടത്തുന്നത്. ഇന്നലെ ഇത്തരത്തിൽ 14 കാറുകൾ നീക്കം ചെയ്തു. ഇവ അൽ നൈം പ്രദേശത്തുള്ള മുനിസിപ്പാലിറ്റിയുടെ റിസർവേഷൻ സൈറ്റിലേക്കാണ് മാറ്റിയിട്ടുള്ളത്. അനധികൃതമായി പാർക്ക് ചെയ്തിരുന്ന 23 കാറുകളിൽ സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News