കുവൈത്തിൽ ചെമ്മീൻ കൃഷി പരീക്ഷണം വൻ വിജയം

  • 13/08/2022

കുവൈത്ത് സിറ്റി: വാണിജ്യാടിസ്ഥാനത്തിൽ വനാമി ചെമ്മീൻ കൃഷി ചെയ്യുന്ന പരീക്ഷണം വിജയിച്ചതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്. വാണിജ്യ കമ്പനികൾ സ്ഥാപിക്കാനുള്ള സർക്കാർ തലത്തിൽ ആലോചനകളുണ്ടെന്നും അതിലൂടെ ഫാമിംഗ് സാധിക്കുന്ന സമുദ്രജീവികളെ വിപണനം ചെയ്യുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യാനുമാണ് ല​ക്ഷ്യമിടുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു. കബ്ദ് മേഖലയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൈറ്റിലെ ഫാമിൽ ചെമ്മീൻ അളവ് വിളവെടുപ്പും നടന്നു.

ചെമ്മീനിന്റെ അതിജീവന നിരക്ക് 65 ശതമാനം ആണ്,. കാരണം അവ കുറച്ച് വെള്ളത്തിലാണ് വളർന്നത്. തായ്‍ലൻഡിൽ നിന്നാണ് ലാർവകൾ എത്തിച്ചത്. കൃഷി ചെയ്ത ഒരു ചെമ്മീനിന്റെ വലിപ്പം 15 സെന്റീമീറ്റർ ആണ്. തൂക്കം 15 മുതൽ 16 ​ഗ്രാം വരെയാണ്. മരുഭൂമിയിലെ കൃഷിയുടെ പ്രാധാന്യം വികസിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ എൻവയോൺമെന്റൽ ആൻഡ് ലൈഫ് സയൻസസ് റിസർച്ച് സെന്റ ​ഗവേഷകയായ ഡോ. ഷെറൈൻ അൽ സുബൈ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News