അബ്ബാസിയയിൽ രണ്ടാം ദിവസവും ശക്തമായ സുരക്ഷാ പരിശോധന, നിരവധി പ്രവാസികൾ അറസ്റ്റിൽ

  • 13/08/2022

കുവൈറ്റ് സിറ്റി : പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരം റെസിഡൻസി നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വീണ്ടും ജിലീബ് പ്രദേശം വളഞ്ഞു. വെള്ളിയാഴ്‌ച നടത്തിയ കാമ്പെയ്‌നിൽ 394 റെസിഡൻസി നിയമ ലംഘകരെ ജിലീബ്, മഹ്‌ബൂല പ്രദേശങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച, ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ-ബർജാസ്, മേജർ ജനറൽ ജമാൽ അൽ-സയെഗ് എന്നിവരുടെ നേതൃത്വത്തിലാണ് ജിലീബിലെ പരിശോധന . നിയമലംഘകരെ പിടികൂടുന്നതിനായി പ്രദേശത്തെ എല്ലാ റോഡുകളും അടച്ചായിരുന്നു പരിശോധന.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News