കുവൈത്തിൽ ശക്തമായ ട്രാഫിക്ക് പരിശോധന; ആയിരത്തിലധികം നിയമ ലംഘനങ്ങൾ കണ്ടെത്തി

  • 14/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ നാല് മേഖലകളിൽ കർശന വാഹന പരിശോധന നടത്തി ട്രാഫിക്ക് വിഭാഗം. ഷുവൈക്ക് വ്യാവസായിക പ്രദേശം, സാൽമിയ, ജബ്‌രിയ, മഹ്ബൗല എന്നിവടങ്ങളിലാണ് പരിശോധന നടന്നത്. ട്രാഫിക്ക് ക്യാമ്പയിനിൽ ആകെ 1,180 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ആറ് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് നാല് പേരെയാണ് പിടികൂടിയത്. നിയമ ലംഘനം നടത്തിയ ഒരു കാർ റെൻ്റൽ കമ്പനിക്കെതിരെയും എട്ട് കമ്പ്യൂട്ടർ കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചു. നിയമ ലംഘനത്തിന് 44 ഗ്യാരേജുകളുടെയും വർക്ക് ഷോപ്പുകളുടെയും വൈദ്യുതി വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന 12 വാഹനങ്ങൾ നീക്കം ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News