കുവൈത്തിൽ വിസാ കച്ചവടം വീണ്ടും സജീവമാകുന്നു

  • 14/08/2022

കുവൈത്ത് സിറ്റി: ഒരു ഇടവേളയ്ക്ക് ശേഷം, കൊവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് രാജ്യത്തെ റെസിഡൻസി ട്രേഡ് വീണ്ടും സജീവമാകുന്നു. വർക്ക് വിസ വിൽപ്പനയുടെ പരസ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. രാജ്യത്തിനുള്ളിലും വിദേശത്തും ഇതിനായി ബ്രോക്കർമാരും പ്രവർത്തിക്കുന്നുണ്ട്. നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയവും മാൻപവർ അതോറിറ്റിയും നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും റെസിഡൻസി ട്രേഡ് സജീവമായി തന്നെ നടക്കുകയാണ്.

സാമൂഹ്യ മാധ്യമങ്ങളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും വിസയ്ക്കായുള്ള പരസ്യങ്ങൾ നിരവധിയാണുള്ളത്. 1500 മുതൽ 2300 ദിനാർ വരെയാണ് വിസയുടെ വില.  വിസയുടെ വില എത്ര തന്നെയായാലും എങ്ങനെയെങ്കിലും കുവൈത്തിൽ ജോലി നേടാൻ സിറിയക്കാരും സുഡാനികളും കാണിക്കുന്ന തിടുക്കം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അധികൃതർ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ചില ഘട്ടങ്ങളിൽ വിസയുടെ വില 5000 ദിനാർ വരെ ഉയരുന്നുണ്ടെന്നാണ് കണ്ടെത്തൽ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News