കുവൈത്തിൽ ഡോക്ടർക്കെതിരെ ക്രൂര മർദ്ദനം ; അന്വേഷണം ആരംഭിച്ചു.

  • 14/08/2022

കുവൈത്ത് സിറ്റി: മെറ്റേണിറ്റി ആശുപത്രി ഡോക്ടറെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ആരോഗ്യ മന്ത്രാലയം. ആക്രമണത്തെ തുടർന്ന് ഡോക്ടറെ ശസ്ത്രക്രിയാ വാർഡിൽ പ്രവേശിപ്പിക്കേണ്ടി വന്നു. മെഡിക്കൽ ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ മെഡിക്കൽ പ്രൊഫഷനുകളുടെ പ്രാക്ടീസ് സംബന്ധിച്ച നിയമം വഴി സംരക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. മെറ്റേണിറ്റി ആശുപത്രി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2020-ലെ 70-ാം നമ്പർ നിയമത്തിൽ, മെഡിക്കൽ ഉദ്യോഗസ്ഥരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മെറ്റേണിറ്റി ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ മെഡിക്കൽ അസോസിയേഷനും അപലപിച്ചു. ഡോക്ടർ ക്രൂരമായി മർദിക്കപ്പെടുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവത്തിന് കാരണമായി. അസോസിയേഷന്റെ ലീഗൽ കമ്മിറ്റി ഡോക്ടറെയും കുടുംബത്തെയും ബന്ധപ്പെട്ടു. അദ്ദേഹത്തെ പരിശോധിക്കുകയും അക്രമിക്കെതിരായ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തുവെന്നും അസോസിയേഷൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News