കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു ; ഇന്നലെ അറസ്റ്റിലായത് 80 പേർ

  • 14/08/2022

കുവൈറ്റ് സിറ്റി : ശനിയാഴ്ച, ആഭ്യന്തര മന്ത്രാലയം ജലീബ്, മഹ്ബുള്ള പ്രദേശങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ  80 നിയമ ലംഘകരെ അറസ്റ്റ്  ചെയ്തു. കാമ്പെയ്‌നിനിടെ, മഹ്‌ബൂല ഏരിയയിൽ പൊതു ധാർമ്മികത ലംഘിച്ചതിന് 29 പുരുഷന്മാരെയും സ്ത്രീകളെയും, ജലീബ് അൽ-ഷുയൂഖ് ഏരിയയിൽ വിവിധ 
നിയമ ലംഘനങ്ങളുമായി 51 പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

എല്ലാ പൗരന്മാരോടും താമസക്കാരോടും സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും റെസിഡൻസി നിയമത്തിന്റെ ഏതെങ്കിലും ലംഘനം മറച്ചുവെക്കരുതെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന സമാനമായ പരിശോധനക്കിടെ  394 നിയമ ലംഘകരെ ജിലീബ്, മഹ്ബുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News