സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

  • 15/08/2022

കുവൈറ്റ് സിറ്റി : ഇന്ത്യയുടെ സ്വാതന്ത്രദിനം വിപുലമായ ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. രാവിലെ എട്ടുമണിക്ക് ആഘോഷ പരിപാടികൾ ആരംഭിച്ചു. അംബാസിഡർ സിബി ജോർജ് മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടർന്ന് ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു,  രാഷ്ട്രപതിയുടെ സ്വതന്ത്രദിന സന്ദേശം അംബാസിഡർ ചടങ്ങിൽ വായിച്ചു. 

WhatsApp Image 2022-08-15 at 10.55.21 AM.jpeg

കുവൈറ്റ് അമീർ, ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ,  ഹിസ് ഹൈനസ് ഷെയ്ഖ് മിഷാഅൽ അൽ-അഹമ്മദ് അൽ-ജാബർ സബാഹിനും തുടർച്ചയായ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും ആശംസകൾ അറിയിച്ചു. കുവൈത്ത് സർക്കാരിനും സുഹൃദ് ജനങ്ങൾക്കും, കുവൈറ്റിലെ എല്ലാ അഭ്യുദയകാംക്ഷികളോടും സുഹൃത്തുക്കളോടും, പ്രത്യേകിച്ച് നേതൃത്വത്തോടും, സർക്കാരിനോടും, കുവൈറ്റിലെ  ജനങ്ങളോടും, അവരുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക്, അഗാധമായ അഭിനന്ദനവും  നന്ദിയും അംബാസഡർ തന്റെ പ്രസംഗത്തിൽ അറിയിച്ചു. 

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉറ്റവും സൗഹൃദപരവുമായ ബന്ധവും ഇന്ത്യൻ സമൂഹത്തിനുള്ള അവരുടെ പിന്തുണയും. കുവൈറ്റ്മായുള്ള ദീർഘകാല ചലനാത്മക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും താൽപ്പര്യവും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും അംബാസിഡർ കൂട്ടിച്ചേർത്തു. തുടർന്ന്​ വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു, പരിപാടികൾ ​സമൂഹ മാധ്യമങ്ങൾ വഴി തത്സമയം സംപ്രേഷണം ചെയ്തു. 

WhatsApp Image 2022-08-15 at 11.00.03 AM.jpeg

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ബസ് ക്യാമ്പയിന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി തുടക്കമിട്ടിരുന്നു. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമായതിന്‍റെയും കുവൈത്തുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ 60-ാം വാര്‍ഷികവുമാണ് ഇന്ത്യന്‍ എംബസി വിപുലമായി ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള ബസ് ക്യാമ്പയിനിനാണ് കഴിഞ്ഞ ദിവസം ഡിപ്ലോമാറ്റിക് എന്‍ക്ലേവിലെ എംബസി അങ്കണത്തില്‍ തുടക്കമായത്. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോര്‍ജും ഫോറിന്‍ മീഡിയ റിലേഷന്‍സ് അസിസ്റ്റന്‍റ്  അണ്ടര്‍ സെക്രട്ടറി  എച്ച് ഇ മാസൻ അൽ അൻസാരിയും ഒരുമിച്ച് ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹി ച്ച  100 കെ ജി എൽ  ബസുകാളാണ് ക്യാമ്പയിന്‍റെ ഭാഗമായി കുവൈത്ത് നിരത്തുകളിലൂടെ ഓടുന്നത് . ബസുകളുടെ പിന്‍വശത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രബന്ധത്തിന്റെ അടയാളപ്പെടുത്തലുകള്‍ പതിപ്പിച്ചിട്ടുണ്ട്. 
sssssScreen-Shot-2022-08-15-at-9.25.05-AM.jpg


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News