പത്തനാപുരം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു.

  • 15/08/2022

കുവൈറ്റ് സിറ്റി :കൊല്ലം പത്തനാപുരം, കുണ്ടയം കണിയൻച്ചിറ പുത്തൻ വീട്ടിൽ മസൂദ് റാവുത്തറുടെ മകൻ ജലീൽ റാവുത്തർ ( 49 വയസ്) കുവൈറ്റിലെ ജോലി സ്ഥലത്ത് മരണപ്പെട്ടു. അങ്കാറ യുണൈറ്റഡ് ഫൈബർ കമ്പനി ജോലിക്കാരനായി രുന്നു. മാതാവ് സുബൈദാ ബീവി, ഭാര്യ ഫസീല ബീവി. ജലീൽ കുവൈറ്റിലെത്തിയിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം  അനുശോചിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News