കുവൈത്തിൽ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം

  • 15/08/2022

കുവൈത്ത് സിറ്റി: ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തില്‍ മരം, ചപ്പുചവറുകൾ എന്നിവയുണ്ടായിരുന്നതിനാൽ  തീ പടരുകയായിരുന്നു. ആളപായമില്ല. ഇന്നലെ രാവിലെ അഗ്നിശമന സേനയുടെ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ തീപിടിത്തമുണ്ടായതായി അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് ജനറല്‍ ഫയര്‍ സര്‍വ്വീസ് പബ്ലിക്ക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. നിര്‍മ്മാണത്തിലുള്ള ഒരു കൊമേഴ്സല്‍ കെട്ടിടത്തിലെ മുറിയിലാണ് തീ പടര്‍ന്നത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്നശമന സേന കൂടുതല്‍ സ്ഥലങ്ങളിലേക്ക് അടുത്ത കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത് അപകടത്തിന്‍റെ തീവ്രത കുറച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News