കുവൈത്തിലെ ഫൈലാക ടൂറിസം പാർക്ക് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു

  • 15/08/2022

കുവൈത്ത് സിറ്റി: മുടങ്ങി കിടക്കുന്ന പദ്ധതികൾ എത്രയും വേഗം നടപ്പാക്കാനുള്ള തീരുമാനമെടുത്ത് സർക്കാർ. കാലതാമസം വരാനുള്ള കാരണങ്ങൾ കണ്ടെത്തി അവ പരിഹരിച്ച് പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് ഉടനടി നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തത്. അലംഭാവം കാണിക്കാതിരിക്കാനും പൗരന്മാരെ സേവിക്കുന്നതിനുള്ള ഫീൽഡ് വർക്കുകളിൽ ഗൗരവമായി പ്രവർത്തിക്കാനുമുള്ള നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് ഊന്നിപ്പറഞ്ഞു.

ഫൈലാക ദ്വീപിൻ്റെ വികസന പ്രോജക്ടിനെ കുറിച്ചും ചർച്ചകൾ നടന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ വൻ വികസന പദ്ധതികളുടെ തുടർനടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് മന്ത്രിസഭ ശുപാർശ ചെയ്തു. ഫൈലാക ടൂറിസം പാർക്ക് പദ്ധതി വേഗത്തിലാക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഈ സുപ്രധാന പദ്ധതിയുടെ നടത്തിപ്പുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് മന്ത്രിസഭ നിരീക്ഷിച്ചു. തുടർനടപടികളുടെ മേൽനോട്ടം വഹിക്കുന്നതിനുള്ള ചുമതലകളും ഉത്തരവാദിത്തവും ധനമന്ത്രിയെയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയെയും ഏൽപ്പിക്കാൻ തീരുമാനമായി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News