ക്ലാസില്‍ കയറാത്തതിന് അമ്മ ശകാരിച്ചു; പതിനാറുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

  • 15/08/2022

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പതിനാറുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥിയായ വിജയ് കുമാറാണ് മരിച്ചത്. ക്ലാസില്‍ കയറാത്തതിന് അമ്മ ശകാരിച്ചതില്‍ മനംനൊന്താകാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

വുയ്യൂര്‍ പട്ടണത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ മുറിയില്‍ മകന്‍ മരിച്ച് കിടക്കുന്നത് അമ്മയാണ് കണ്ടത്. സ്വകാര്യ സ്‌കൂളിലെ ടീച്ചറാണ് കുട്ടിയുടെ അമ്മ. ഹാജര്‍ നില കുറവാണെന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ വിജയ് കുമാറിനെ ശകാരിച്ചിരുന്നു. 

ഇതില്‍ മനംനൊന്ത് വിജയ് കുമാര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം ആരംഭിച്ചു.

Related News