ക്യൂആർ കോഡുകൾ ഉപയോ​ഗിക്കുമ്പോൾ അതീവ ശ്രദ്ധ നൽകണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 15/08/2022

കുവൈത്ത് സിറ്റി: റെസ്റ്റ്റെന്റുകളിലും മാർക്കറ്റുകളിലും  ക്യൂആർ കോഡുകൾ ഉപയോ​ഗിക്കുമ്പോൾ അതീവ ശ്രദ്ധ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് സുരക്ഷിതമായ ആപ്ലിക്കേഷനുകൾ ഉപയോ​ഗിച്ച് അത് പരിശോധിക്കണം. റെസ്റ്റ്റെന്റുകളിലും മാർക്കറ്റുകളിലുമുള്ള ചില ക്യൂആർ കോഡുകൾക്ക് പ്രശ്നമുണ്ടെന്ന് തോന്നില്ലായിരിക്കും. പക്ഷേ, പൂർണമായി വിശ്വസിക്കാൻ സാധിക്കുകയില്ല. അതിനാൽ അവ സ്കാൻ ചെയ്യുമ്പോഴും ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉപയോഗിക്കുന്നതിന് മുമ്പ് സുരക്ഷിതമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആദ്യം പരിശോധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News