പ്രവാസികൾക്കുള്ള ഫാമിലി വിസ അനുവദിക്കുന്നത് കുവൈറ്റ് നിർത്തിവച്ചു

  • 15/08/2022

കുവൈറ്റ് സിറ്റി : ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവാസികൾക്ക് ഫാമിലി വിസയും വിസിറ്റ് വിസയും  നൽകുന്നത് നിർത്താൻ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ തീരുമാനമെടുത്തതായി അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്ന്  റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാരെപ്പോലുള്ള പ്രത്യേക വിഭാഗം പ്രവാസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ദിനപത്രം , ഇതിനകം നൽകിയിട്ടുള്ള വിസകൾ ഈ തീരുമാനത്തിന് കീഴിൽ വരുന്നതല്ല എന്നും കൂട്ടിച്ചേർത്തു. 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News