കുവൈത്തിലേക്കുള്ള മടക്ക വിമാന ടിക്കറ്റിന്‍റെ നിരക്കില്‍ വന്‍ വര്‍ധന

  • 16/08/2022

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള  മടക്ക വിമാന ടിക്കറ്റിന്‍റെ നിരക്കില്‍ വന്‍ വര്‍ധന. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുവൈത്തില്‍ നിന്നുള്ള ടിക്കറ്റിന് 20 ദിനാറോളം കുറവ് വന്നിട്ടുണ്ട്. എന്നാല്‍, അതേ ലക്ഷ്യസ്ഥാനങ്ങളില്‍ നിന്ന് കുവൈത്തിലേക്കുള്ള ടിക്കറ്റിന് അഞ്ചിരട്ടി നിരക്ക് വര്‍ധനയാണ് വന്നിട്ടുള്ളത്. 140 മുതല്‍ 190 ദിനാര്‍ വരെയാണ് വര്‍ധിച്ചിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വേനൽ അവധിയുടെ തുടക്ക സീസണ്‍ കഴിഞ്ഞതോടെ മടക്ക ടിക്കറ്റിനുള്ള വില ഉയരുന്നത് സ്വാഭാവിക കാര്യമാണെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം അധികൃതര്‍ പറയുന്നു.

കുവൈത്തിലേക്കുള്ള മടക്ക ടിക്കറ്റിന്‍റെ ആവശ്യകത ഉയര്‍ന്നിരിക്കുകയാണ്. റിസര്‍വേഷനുകളും കുതിച്ചുയര്‍ന്നു. നിലവിൽ ജോലിയുമായോ പഠന തീയതിയുമായോ ബന്ധമില്ലാത്ത പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ ചെലവിൽ ഒരു അവധിക്കാലം ആസൂത്രണം ചെയ്യാനും ആരംഭിക്കാനും അവസരമുണ്ട്. എന്നാല്‍, രാജ്യത്ത് നിന്നോ രാജ്യത്തിന് പുറത്ത് നിന്നോ മടക്ക ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ വലിയ വ്യത്യാസങ്ങളൊന്നും വരില്ലെന്നും ട്രാവല്‍ ആന്‍ഡ് ടൂറിസം വിഭാഗം പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News