സുരക്ഷാ അധികൃതരുടെ കാര്യക്ഷമതയെ പ്രശംസിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രി

  • 16/08/2022

കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താനളത്തില്‍ പരിശോധന നടത്തി. സുരക്ഷ അധികൃതര്‍ക്കൊപ്പമാണ് മന്ത്രി എത്തിയത്. കസ്റ്റംസിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ എന്‍ട്രി, എക്സിറ്റ് സംവിധാനത്തെ കുറിച്ച് മന്ത്രിക്ക് വിശദീകരണം നല്‍കി. വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന സുരക്ഷാ അധികൃതരുടെ കാര്യക്ഷമതയെ ആഭ്യന്തര മന്ത്രി പ്രശംസിച്ചു.

യാത്രക്കാർക്ക് സേവനം നൽകുന്നതിന് എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രി അവരുടെ  ഇടപാടുകൾ എളുപ്പത്തില്‍ പൂർത്തിയാക്കാൻ പ്രവർത്തിക്കണമെന്നും നിര്‍ദേശിച്ചു. വിമാനത്താവളത്തിലെ സന്ദര്‍ശനത്തിന് ശേഷം ജലീബ് അല്‍ ഷുവൈക്ക് മേഖലയിലെ സുരക്ഷാ പോയിന്‍റുകളിലേക്കും മന്ത്രി എത്തി. സുരക്ഷാ പരിശോധനകള്‍ നടത്തുന്നതിനെ കുറിച്ച് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് മന്ത്രിക്ക് വിശദീകരിച്ച് നല്‍കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News