പൊതുസ്ഥലം കയ്യേറല്‍; ജഹ്റയില്‍ മാത്രം 4,000 നിയമലംഘകരെന്ന് വെളിപ്പെടുത്തല്‍

  • 16/08/2022

കുവൈത്ത് സിറ്റി: ജഹ്റയില്‍ മാത്രം പൊതു സ്ഥലം കയ്യേറിയ  4,000 നിയമലംഘകരുണ്ടെന്ന് മുനിസിപ്പാലിറ്റിയിലെ വയലേഷന്‍സ് റിമൂവല്‍ വിഭാഗം തലവന്‍ സുലൈമാന്‍ അല്‍ ഗായെസ്. അൽ സുലൈബിയ, കബ്‍ദ്, അൽ റഹിയ്യ, ഇഖ്താറ, അൽ-ഹജ്ജാജ്, അൽ സൽമി, അൽ-മുത്‌ല, അൽ സുബിയ എന്നിങ്ങനെ ഏഴ് മേഖലകള്‍ അഡ്മിനിസ്ട്രേഷന്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനിയർ അഹമ്മദ് അൽ മൻഫൂഹിയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളും അനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി അഡ്മിനിസ്ട്രേഷന്‍ പ്രവര്‍ത്തിക്കുകയാണ്. 

48 മണിക്കൂറിനിടെ നീക്കം ചെയ്ത നിയമലംഘനങ്ങളുടെ എണ്ണം നൂറ് ആയി. ജഹ്‌റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ സൂപ്പർവൈസറി വിഭാഗം പൂര്‍ണ കാര്യക്ഷമതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിയമലംഘനങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുന്നത് വരെ വരെ ഓരോ ദിവസവും ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറിക്കൊണ്ട് വിവിധ സൈറ്റുകളിൽ സ്പ്രെഡ് പ്ലാൻ അനുസരിച്ച് അഡ്മിനിസ്ട്രേഷൻ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News