കുവൈത്തിലെ ജനസംഖ്യാ ഘടന ക്രമീകരിക്കുന്നത് ഗാർഹിക തൊഴിലാളികളിൽ നിന്ന് ആരംഭിക്കണം

  • 16/08/2022

കുവൈത്ത് സിറ്റി: ജനസംഖ്യാ ഘടന ക്രമീകരിക്കൽ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയ യാഥാർത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങളുമായി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പരിപാടികൾ വീണ്ടും. ഈ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല എന്ന വസ്തുതയെക്കുറിച്ചുള്ള പൗരന്മാരുടെ അവബോധമില്ലായ്മയെ മുതലെടുക്കുകയാണെന്നാണ് പ്രാദേശിക കുവൈത്തി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വായ്പകൾ എഴുതി തള്ളുന്നത് ഒരു തരത്തിലും സ്വീകാര്യമായ കാര്യമല്ല. കൂടാതെ, ജനസംഖ്യാ വിഷയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

സർക്കാർ മേഖലയിലെ 76 ശതമാനം ജീവനക്കാരും പൗരന്മാരാണെന്നാണ് കണക്കുകള്‍. എന്നാല്‍, തൊഴിലില്ലായ്മയും കുറഞ്ഞ ഉൽപ്പാദനക്ഷമതയും അനുഭവിക്കേണ്ടിയും വരുന്നുണ്ട്. എന്നാല്‍, സ്വകാര്യ മേഖലയില്‍ നാല് ശതമാനം മാത്രമാണ് പൗരന്മാര്‍. പക്ഷേ, ഇതേ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 1.5 ദശലക്ഷം ഉൽപ്പാദനക്ഷമതയുള്ള പ്രവാസികളെ കുറയ്ക്കാൻ സർക്കാരിന് കഴിയുമോ എന്നാണ് ചോദ്യം ഉയരുന്നത്. 

ഗാർഹിക തൊഴിലാളികളുടെ എണ്ണം  723,000 ആണ്. മൊത്തം പ്രവാസികളുടെ എണ്ണത്തില്‍ 23 ശതമാനം ആണിത്. ഗാർഹിക തൊഴിലാളികളുടെ തൊഴിലുടമയുടെ വരുമാനം വർദ്ധിപ്പിക്കില്ല. ഗാർഹിക തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഇല്ല. വാടകയ്ക്ക് വീട് എടുക്കുന്നില്ല. അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും സ്വദേശത്തേക്കാണ് പോകുന്നത്. അതുകൊണ്ട് ജനസംഖ്യാ ഘടന ക്രമീകരിക്കുന്നത് ഗാർഹിക തൊഴിലാളികളിൽ നിന്ന് ആരംഭിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News