കുവൈത്തിൽ E- സി​ഗരറ്റുകൾക്ക് 100 ശതമാനം നികുതി; തീരുമാനം നടപ്പാക്കുന്നതിൽ മാറ്റം

  • 16/08/2022

കുവൈത്ത് സിറ്റി: ഇലക്ട്രോണിക്ക് സി​ഗരറ്റുകൾക്കും അതിന്റെ ദ്രാവകങ്ങൾക്കും 100 ശതമാനം നികുതി ഏർപ്പെടുത്തുന്നത് ആരംഭിക്കുന്നത് തത്കാലത്തേക്ക് നീട്ടിവെച്ചു. നേരത്തെ, ഈ വർഷം സെപ്റ്റബർ ഒന്ന് മുതൽ നടപ്പിലാക്കാം എന്നാണ് തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നാല് മാസത്തിന് ശേഷം 2023 ജനുവരി ഒന്ന് മുതൽ 100 ശതമാനം നികുതി ഏർപ്പെടുത്തിയാൽ മതിയെന്നാണ് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദിന്റെ നിർദേശത്തിൽ പറയുന്നത്. 

നാല് വിഭാഗങ്ങളെ ഇനിപ്പറയുന്ന രീതിയിൽ നികുതിക്ക് വിധേയമാക്കുന്നത് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി നിർദ്ദേശങ്ങളിൽ പറയുന്നത്:

1. ഒറ്റത്തവണ ഉപയോഗിക്കുന്ന നിക്കോട്ടിൻ ഫ്ലേവർ അടങ്ങിയ ട്യൂബുകൾ
2. ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിക്കോട്ടിൻ ഫ്ലേവർ അടങ്ങാത്ത ട്യൂബുകൾ
3. ഫ്ലേവേർഡ് നിക്കോട്ടിൻ അടങ്ങിയ ലിക്വിഡ് അല്ലെങ്കിൽ ജെൽ കുപ്പികൾ
4.  ഫ്ലേവേർഡ് അല്ലാത്ത നിക്കോട്ടിൻ അടങ്ങിയ ലിക്വിഡ് അല്ലെങ്കിൽ ജെൽ കുപ്പികൾ

Related News