നിയമലംഘനം; 45 കെട്ടിടങ്ങൾ അടച്ച് പൂട്ടി കുവൈറ്റ് മുനിസിപ്പാലിറ്റി

  • 17/08/2022

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ​ഗവർണറേറ്റിൽ വാണിജ്യപരമായി ചൂഷണം ചെയ്യുന്ന 45 കെട്ടിടങ്ങൾ അടച്ച് പൂട്ടി മുനിസിപ്പാലിറ്റി. സബാഹ് അൽ സലീം പ്രദേശത്ത് നടത്തിയ പരിശോധനയക്ക് ശേഷമാണ് നടപ‌ടി സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ ഫലാഹ് അൽ ഷമ്മാരി അറിയിച്ചു. നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിലെ കടകളുടെ നിയമലംഘനം കണ്ടെത്തുന്നതിന് രണ്ടാഴ്ച മുമ്പ് മുനിസിപ്പാലിറ്റി ക്യാമ്പയിൻ ആരംഭിച്ചിരുന്നു. എല്ലാ ​ഗവർണറേറ്റുകളിലും ഫയർഫോഴ്സുമായി സഹകരിച്ചാണ് പരിശോധന.‌‌

നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ എഞ്ചിനിയറിം​ഗ് സംബന്ധിച്ച 75 മുന്നറിയിപ്പുകളാണ് പരിശോധന സംഘം നൽകിയിട്ടുള്ളത്. വിവിധ നിക്ഷേപ കെട്ടിടങ്ങളിലായി 35 നിയമലംഘനങ്ങൾ കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും കുവൈത്ത് ഫയർഫോഴ്സിന്റെയും നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അൽ ഷമ്മാരി ഓർമ്മിപ്പിച്ചു. ആറ് ​ഗവർണറേറ്റുകളിലും അ​ഗ്നിശമന സേനയുമായി സഹകരിച്ച് കൊണ്ട് കർശന പരിശോധനയാണ് മുനിസിപ്പാലിറ്റി തുടരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News