ഡ്ര​ഗ് ഇൻസ്പെക്ഷൻ വിഭാ​ഗത്തിന്റെ പരിശോധന;കുവൈത്തിൽ 20 ഫാർമസികൾക്കെതിരെ നടപടി

  • 17/08/2022

കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദിന്റെ നിർദേശപ്രകാരം ഫാർമസികളിൽ പരിശോധന നടത്തി ഡ്ര​ഗ് ഇൻസ്പെക്ഷൻ വിഭാ​​ഗം. ​ഗുരുതരമായ നിയമലംഘനം നടത്തിയ 20 ഫാർമസികളാണ് പരിശോധനയിൽ കണ്ടെത്തിയത്. തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. രാജ്യത്തിലെ എല്ലാ ​ഗവർണറേറ്റുകളിലെയും സ്വകാര്യ ഫാർമസികളിലാണ് കർശന പരിശോധന നടന്നത്.

സ്വകാര്യ ആരോ​ഗ്യ മേഖലയിൽ നടക്കുന്ന നിയമലംഘന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധനകൾ നടക്കുന്നത്. അപൂർണ്ണമായ പ്രിസ്ക്രിപ്ഷൻ ഡാറ്റകൾ, ഫാർമസി ലൈസൻസുകളുടെ അഭാവം, മോശം സംഭരണം, പൊതു ശുചിത്വത്തിന്റെ അഭാവം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഫാർമസികൾ നൽകുന്ന സേവനം ഏറ്റവും മികച്ചതാക്കാൻ വേണ്ടി എല്ലാ പ്രദേശങ്ങളിലും പരിശോധന തുടരുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News