സാൽമിയയിൽ മരുന്നുകൾ സൂക്ഷിച്ചിരുന്ന രണ്ട് ബേസ്മെന്റുകൾ പൂട്ടിച്ചു

  • 17/08/2022

കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്ത് നിയമലംഘനം നടത്തി പ്രവർത്തിച്ചിരുന്ന രണ്ട് ബേസ്മെന്റുകൾ പൂട്ടിച്ച് ഹവല്ലി മുനിസിപ്പാലിറ്റി. ഡയറക്ടർ ജനറൽ എഞ്ചിനിയർ അഹമ്മദ് അൽ മൻഫൂഹിയുടെ നിർദേശപ്രകാരം കൊമേഴ്സൽ കെട്ടിടങ്ങളുടെ ബേസ്മെന്റുകളിൽ മുനിസിപ്പാലിറ്റി സംഘങ്ങൾ  പരിശോധന ശക്തമാക്കിയിരിക്കുകയാണ്. എല്ലാ ​ഗവർണറേറ്റുകളിലും അ​ഗ്നിശമന സേനയുടെ കൂടെ സഹകരണത്തോടെയാണ് പരിശോധന. സാൽമിയയിൽ അനധികൃതമായി മരുന്നുകൾ സൂക്ഷിച്ചിരുന്ന രണ്ട് ബേസ്മെന്റുകളാണ് പൂട്ടിച്ചത്.

നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ സൂപ്പർവൈസറി ടീം ഉടൻ തന്നെ രണ്ട് ഗോഡൗണുകൾ അടച്ചുപൂട്ടുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ജനറൽ ഫയർഫോഴ്സിനെയും ആരോഗ്യ മന്ത്രാലയത്തെയും അറിയിക്കുകയും ചെയ്തു. ഗവർണറേറ്റിന്റെ എല്ലാ മേഖലകളിലും ലംഘനം നടത്തുന്ന എല്ലാ ബേസ്‌മെന്റുകളും നിരീക്ഷിക്കുന്നത് തുടരുകയും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് എമർജൻസി ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News