വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന; കുവൈത്തിന്റെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്നു

  • 18/08/2022

കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ തകർക്കുകയും ഉപഭോക്താക്കളുടെ ജീവന് തന്നെ ഭീഷണി ഉയർത്തുമായ കുറ്റകൃത്യമാണെന്ന് അധികൃതർ. കാറിന്റെ സ്‌പെയർപാർട്‌സുകളുമായി ബന്ധപ്പെട്ട് വ്യാജ ഉത്പന്നങ്ങൾ ഉയോ​ഗിച്ചാൽ ബ്രേക്ക് തകരാറിലാകാനും റോഡുകളിൽ ടയറുകൾ പൊട്ടുകയും ചെയ്ത് അപകടങ്ങളുണ്ടാകും. കഴിക്കുന്ന ഭക്ഷണത്തിൽ വ്യാജൻ വന്നാൽ മനുഷ്യന്റെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും.

വ്യാജ ഉത്പന്നങ്ങൾ വൻ തോതിൽ കുവൈത്തിലെ വിപണികളിൽ വിൽക്കപ്പെടുന്നുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂകൾ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ വ്യാജൻ ഉണ്ട്. നിയമമനുസരിച്ച് വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തിയാൽ പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിന് മുമ്പ് കട അടച്ചിടുക എന്നത് മാത്രമാണ് ശിക്ഷ. ഇത്തരം പ്രവർത്തനങ്ങൾ കള്ളപ്പണം വെളുപ്പിക്കലുമായാണ് കൈകോർക്കുന്നത്. അതിനാൽ ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന കുറ്റകൃത്യമാണ്. പ്രമുഖ ബ്രാൻഡുകൾ ചിലപ്പോൾ വിപണിയിലേക്ക് പ്രവേശിക്കാൻ തന്നെ മടിക്കുന്നുവെന്നും വിദ​ഗ്ധർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News